Saturday, February 18, 2017

[ബെൽ ].......

[ബെൽ ].......

[പിന്നണിയിൽ നിന്നും ! : ],

സഹൃദയരെ, അടുത്ത ഒരു ബെല്ലോടു കൂടി നാടകം ആരംഭിക്കുന്നു. Settle ഏത്തവാഴ അവതരിപ്പിക്കുന്ന രണ്ടാമത്തെ നിർത്ത നാടകം ..

"ഞ ര മ കെ " - അഥവാ "ഞാൻ രാജാവായാൽ മതിൽ കെട്ടും "

സന്തോഷേ പെരുമ്പറ  എവിടെ
പെരുമ്പറ യോ , അത് എന്തുട്ടാ അത്
ഈ കൊട്ടുന്ന സദനം
ഓ .. ഹാർമോണിയം ?
ഈശ്വര , നീ എന്ത് വേഷം ആണ് ഈ നാടകത്തിൽ ചെയ്യുന്നത് ?
"രാജാവു"..

എല്ലാം പോയോ .. കർട്ടൻ പൊങ്ങട്ടെ , കർട്ടൻ പൊങ്ങട്ടെ

[ബെൽ ]

[intro ]

പോകണം കൊട് രാജ്യത്തെ തിരഞ്ഞെടുപ്പിൽ സ്വന്തം അമ്മായി യുടെ മകളെ ആറു വോട്ടിനു പരാജയ പെടുത്തി നമ്മളെ ഭരിപ്പിക്കാൻ വരുന്ന
വീര ശൂര പരാക്രമി , അക്രമി ,കൃമി , മാക്രി , പോക്രി തുമ്പാൻ തമ്പുരാൻ എഴുനുള്ളുന്നു .... എഴുന്നള്ളുന്നു ..

[സ്റ്റേജ് യിലേക്ക് മന്ത്രി , രാജ്ഗുരു , രാജാവ് ഭടൻ മുദ്ര വാക്യങ്ങളോടെ  വരുന്നു ]

പെട്ടി പെട്ടി ബാലറ്റ് പെട്ടി
പെട്ടി പെട്ടി ബാലറ്റ് പെട്ടി

പെട്ടി തുറന്നപ്പോൾ മുറപ്പെണ്ണ് പൊട്ടി
പെട്ടി തുറന്നപ്പോൾ മുറപ്പെണ്ണ് പൊട്ടി

[താളം മാറ്റി മന്ത്രി]

പെട്ടി പെട്ടി ബാലറ്റ് പെട്ടി
പെട്ടി പെട്ടി ബാലറ്റ് പെട്ടി

പെട്ടി തുറന്നപ്പോൾ മുറപ്പെണ്ണ് പൊട്ടി
പെട്ടി തുറന്നപ്പോൾ മുറപ്പെണ്ണ് പൊട്ടി

[രാജാവ് മാറിനിന്നു വീക്ഷക്കുന്നു ]

രാജാവ് : ഞാൻ രാജാവായത്തല്ലേ , കുറച്ചൊക്കെ സ്റ്റാൻഡേർഡ് ആവാം .

രാജ്ഗുരു : അങ്ങനെയോ , എങ്കിൽ പട്ടാഭിഷേകത്തിനുള്ള ഒരുക്കങ്ങൾ ആരഭിച്ചാലും ...

[Song - പട്ടാഭിഷേകം ...]

എല്ലാവരും ഡാൻസ് കളിക്കുന്നു ..!

ഒരു കുതിരയുടെ ചിലമ്പിൽ പ്രജാവ് തലകുടഞ്ഞു എഴുനേൽക്കുന്നിടത്തു പട്ടു നിൽക്കുന്നു ...!!

രാജാവ് : മന്ത്രി ശ്രേഷ്ട , നിനക്കറിയുമോ ?
മന്ത്രി : ഇല്ല രാജൻ നിക്കർ അഴിയില്ല

രാജാവ് : അതല്ലോടോ , ഞാൻ ഇന്ന് വളരെ സന്തോഷവാൻ ആണ്. നോക്ക് എത്ര എത്ര ദൂര ദേശങ്ങിൽ നിന്നും ആണ് നമ്മുടെ പട്ടാഭിഷേകം കാണാൻ വേണ്ടി ആളുകൾ എത്തിയിരിക്കുന്നത് .

രാജ്ഗുരു  : മഹാരാജൻ ,  ഇത് സപ്തസ്വര യുടെ ഗാനമേള കേൾക്കാൻ വന്നവരാ ..

രാജാവ് : ഈശ്വര ..!!! ഇവിടെയും ആളുകൾ ഇല്ലന്നോ ..
[സങ്കടത്തോടെ കൈ  കൂപ്പുന്നു: bg song - മാപ്പു നൽകു മഹാമായേ ... ]

രാജാവ് : അതിരിക്കട്ടെ
മന്ത്രി : ഞാനും അത് പറയാൻ ഇരിക്ക് വരുന്നു .. നമ്മുക്ക് ഇരിക്കാം ..
രാജാവ്: [കൈ ഓങ്ങുന്നു ] അതല്ല മന്ത്രി പു ....   ങ്കവ ,
രാജ ഗുരു , എനിക്ക് ഇന്നത്തേക്ക് ഒപ്പു വെക്കാൻ ഉള്ള എക്സിക്യൂട്ടീവ് ഓർഡർ കൾ  എല്ലാം റെഡി ആല്ലേ ?

രാജ ഗുരു : [കോഴിക്കോടൻ ഭാഷ ] ഇങ്ങക്ക് ഒപ്പിടാൻ ഉള്ള കടലാസുകൾ ഒകെ റെഡി ആയിരിക്കുണു എന്ന് !

മന്ത്രി :  ആയീ ഇത് എന്തൊരു ഭാഷ

രാജ ഗുരു : മേണ്ട ! ഇനാക്ക് ഇപ്പോൾ കൊറേ വർഗീയത കൂടിരിക്കാണ് . മലബാറിൽ ജനിച്ച എല്ലാ രാജ ഗുരുവും ഇങ്ങനെ ആടോ സംസാരിക്കുന്നതു ..

[രാജാവിനെ നോക്കി ]

 ഇങ്ങടെ കടലാസ് എല്ലാം റെഡി ആണ് എന്ന്

രാജാവ് : വേഗം വായിക്കു , ഒപ്പിടാൻ എൻ്റെ കൈ കൾ തരിക്കുന്നു !!

രാജ ഗുരു : എന്ന പിടിച്ചോ .! അല്ല ഇതിപ്പോ എവിടുന്നാ തുടങ്ങുക ..
ങ്ങാ ! ബല്യ ബല്യ മീനു കളെ എല്ലാം complete പുറം രാജ്യക്കാര് വന്നു പിടിച്ചോണ്ട് പോകുവാ .. നമ്മുടെ നാട്ടുകാർക്ക്  വല്ല മത്തിയോ , നത്തൊലിയോ കിട്ടിയാൽ ആയി..

മന്ത്രി : ഹോ കഷ്ട്ടം തന്നെ.

രാജ വു: [ആലോചിക്കുന്നു ] അതിനിപ്പം എന്താ ചെയ്യുക

[മന്ത്രി പതുകെ നടന്നു രാജ ഗുരു വിൻ്റെ അടുത്ത് ചെന്ന് ]

മന്ത്രി : ഒരു ഐഡിയ ഉണ്ട് , നമ്മുക്ക് 500 , 1000 നോട്ട് അങ്ങ് ബാൻ ചെയ്താലോ?
രാജ ഗുരു : അതും ഇതും തമ്മിൽ എന്താ ബന്ധം ?
മന്ത്രി : ബന്ധം ഇല്ല അല്ലെ? ഒറിജിൻൽ ഐഡിയ ആയിരുന്നു . വേണ്ടേ വേണ്ട ..!

[രാജാവ് മുകളിലേക്ക് കൈ ഉയർത്തി  ]

രാജാവ് : യുറേക്കാ !!!!! കിട്ടിപ്പോയി ..

[മന്ത്രിയും രാജ ഗുരുവും ഒന്നിച്ചു മുകളിലേക്ക് നോക്കി ]

എവിടെ യുറേക്ക
രാജാവ് : ഹും , അതല്ല പറഞ്ഞത് , ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടു പിടിച്ചു എന്ന് ..

അന്യ രാജ്യക്കാർ ഇവിടെ വന്നു വലിയ മീനുകളെ പിടിച്ചോണ്ട് പോകുന്നതല്ലേ പ്രശനം .?

മന്ത്രി : അതെ

രാജാവ് : അപ്പോൾ നമ്മുക്ക് എല്ലാ അന്യ രാജ്യക്കാരെയും ബാൻ ചൈയ്യാം

രാജ ഗുരു : ബാലെ ബേഷ് .. അങ്ങയുടെ ബുദ്ധി അപാരം തന്നെ
മന്ത്രി : എല്ലാവരെയും മോ? അപ്പോൾ അങ്ങയുടെ നാലാമത്തെ ബംഗാളി രഞ്ജി?
[രാജാവ് ചിന്തിക്കുന്നു ]
രാജ ഗുരു: അതിനു ഒരു വഴിയുണ്ട് .. നമ്മുക്ക് റേഷൻ കാർഡ് ഇല്ലാത്തവരെ മാത്രം ബാൻ ചെയ്‌യാം ... അത് എങ്ങനെ ?
മന്ത്രി : ബാലെ ബേഷ് , രഞ്ജിക്കു റേഷൻ കാർഡ് ഉണ്ടല്ലോ ...

[എല്ലാവരും ചിരിക്കുന്നു ].

രാജാവ് : ബാലെ ബേഷ് .. ആരവിടെ നമ്മുടെ എക്സിക്യൂട്ടീവ് പേന കൊണ്ടുവരാൻ പറയു
മന്ത്രി  : [രാജാവിന്റെ അടുത്തേക്ക് ചാടി ചെന്നിട്ടു ] എക്സിക്യൂട്ടീവ് പെൺ  എന്ന് പറയുമ്പോൾ , കോട്ടയം ശാന്തയോ അടിമാലി ലേല യോ?

രാജാവ: പൊട്ടൻ , പെണ്ണല്ലടാ പേന , പേന .!

മന്ത്രി : കൊണ്ട് കൊടുക്കടെ

[പേന കൊണ്ടുവരുന്നു ]

ഒഹൊയി , ഒഹൊയി ..

രാജാവ് പെന കൊണ്ട് ഓർഡർ സൈൻ ചൈയ്യാൻ തുടങ്ങുബോൾ ഒരു സോങ്

[അവനവൻ കുറുക്കുന്ന കുറുക്കു  അഴിച്ചെടുക്കുന്ന ...]

രാജാവ് : ഒരു പട്ടു കേട്ടില്ലേ ? ഒരു പട്ടു കേട്ടില്ലേ ?

[ഭടൻ കയറി വരുന്നു ]

ഭടൻ : രാജൻ , മഹാറാണി കാണിക്കാൻ വന്നു നിൽക്കുന്നു !

[രാജ ഗുരുവും , മന്ത്രിയും , രാജാവും ഒരേ സ്വരത്തിൽ ]

എന്ത് ?

ഭടൻ : മഹാറാണി മുഖം കാണിക്കാൻ വന്നു നിൽക്കുന്നു എന്ന്

മന്ത്രി : അതാണോ?

രാജാവ് : ഉം , വരാൻ പറയു ..

[മഹാറാണി പ്രവേശിക്കുന്നു ]

മഹാറാണി : ആര്യപുത്ര , അങ്ങയുടെ ഈ വളർച്ചയിൽ ഞാൻ അതീവ സ്വന്തുഷ്ട്ട ആണ് ... ആ സന്തോഷത്താൽ ഞാൻ അങ്ങനെ കുറിച്ച് ഒരു കവിത എഴുതിയിട്ടുണ്ട് ..ആലപിക്കട്ടെ

രാജാവ് : ഈശ്വര .. വീണ്ടുഉം പരീക്ഷണമോ?

[കവിത]

ഹരിത മനോജ്‌ മാം പൊക്കണം കോട്ടിൽ
ബംഗാളികൾ മലയാളികൾ അലയുന്ന നാട്ടിൽ
രാജാവായി തമ്പുരാൻ തുമ്പൻ തിരുമേനി
തമ്പുരാൻ കൈ പദം കൈ വണങ്ങുന്നേ ..

രഞ്ജി : എങ്ങനെ ഉണ്ട്

[മാപ്പു നൽകു മഹാ മായെ ...]

രാജാവും : റാണി കവിത നനയിരിക്കുന്നു .. എന്തായാലും ഷീണിച്ചതല്ലേ അകത്തു പോയി റസ്റ്റ് എടുക്കു

മഹാറാണി : വേണ്ട ഞാൻ ഇവിടെ നിന്നോളം ..

രാജാവും : കേറി പൊടി പിതാക്കളി ..!

[രാജാവും തല ചൊരിയുന്നു , മഹാറാണി പോകുന്നു ]

രാജാവും : പണ്ടാരം ...

രാജാവും  : രാജ്ഗുരു , എന്താണ്  അടുത്തതായി തീർപ്പു കൽപ്പിക്കാനുള്ള പ്രശ്ങ്ങൾ

രാജ്ഗുരു : പിന്നെത്ത പ്രശാന്ത എന്താന്ന് വെച്ച , ബംഗാളികളെ കൊണ്ട് ഒരു രക്ഷയും ഇല്ല.. ഒരേ കൊണ്ട് ഇവിടെ ഉള്ള ആർക്കും ഒരു ജോലിയും ഇല്ല .. എല്ലാം ഒരു ഇബിടെ വന്നു എടുത്തോണ്ട് പോകുവാ ..
എന്തിനെ എന്റെ പൊരെ ലെ തുണി ഉളുമ്പുന്നതു പോലും ബംഗാളികളെ ..

മന്ത്രി : അത് സത്യം ആണ് , അതിനു മുൻപ് ഇയാളരുന്നു അത് കഴുകി കൊണ്ടിരുന്നത്

രാജാവ് : അത് വളരെ ഈസി ആയി സോൾവ് ചെയ്‌യാമെല്ലോ ... നമ്മുക്ക് ബംഗാളിന് ചുറ്റും ഒരു മതിൽ കെട്ടിയാൽ പോരെ

[രാജ ഗുരു സമ്മതിക്കുന്നു ]

രാജാവ് : എവിടെ പെന വരട്ടെ ...
[രാജാവ് ഉത്തരത്തിൽ സൈൻ ചെയ്യുന്നു ]...

മന്ത്രി : [ രാജ ഗുരുവിനോട്] അനഗ്നെ മതില് കെട്ടിയാൽ ഇവിടെ ഇപ്പോൾ ഉള്ള ബംഗാളികൾ എങ്ങനെ ബംഗാളിലേക്ക് തിരിച്ച പോകും ?

രാജ ഗുരു : അയിന് ഒരു പണിയുണ്ട് .. നമ്മുക്ക് മതിലിനു ഒരു തുള ഉണ്ടാക്കിയാൽ പോരെ ?

പക്ഷേങ്കിൽ , ആ തുലവഴി അവര് ഇങ്ങോട്ടു വരില്ലേ ?

മന്ത്രി : അതിനു അവൈഡ് ഒരു ഒന്നു way ബോർഡ് വെച്ച പോരെ ?

[രണ്ടുപേരും ചിരിക്കുന്നു ]

രാജാവ് : ഈ ഉത്തരവ് എങ്ങനെ നമ്മൾ ബംഗാളികളെ അറിയിക്കും ..അവർക്കു മലയാളം അറിയില്ലയോ ..

മന്ത്രി : ഞാൻ വായിച്ചു കൊടുക്കാം. ഞാൻ പണ്ട് കുറച്ചു നാളെ തമിഴ് നാട്ടിൽ ആയത്കൊണ്ട് എനിക്ക് ഹിന്ദി നല്ല വശമാ ...

[മന്ത്രി ഉത്തരവ് വായിക്കുന്നു ]

[കേന്ദ്ര സർക്കാർ പരസ്യം ടോൺ ]

ഗോപാല ! നീ അറിഞ്ഞോ  നമ്മുടെ രാജാവ് മതില് കെട്ടാൻ പോകുന്നു ..

ഓഹോ ! അദ്‌ഭുതം ആയിരുന്നല്ലോ, പക്ഷെ അതൊക്കെ വലിയ ചിലവുള്ള കാര്യം അല്ലെ

തീർച്ചയായും അല്ല , ടോൾ ഫ്രീ നമ്പർ ആയ 189065342 ഡയൽ ചെയ്യതാൽ ബംഗാളികൾക്കു ആവശ്യം ആയ നിർദേശങ്ങൾ ലഭിക്കുകയും ചൈയ്യും .

മാത്രം അല്ല ആഹാ ആഹാ ആഹാ ! ഗോപാല , ഈ മതിൽ കെട്ടുന്നത് ബംഗാളികൾ ആണ്

രാജ്ഗുരു : ഇത് മലയാളം അല്ലെ ?

രാജാവു: അതേ മലയാളം ആണല്ലോ

മന്ത്രി : നിങ്ങക്ക് മനസിലായില്ലേ .. അപ്പോൾ നിങ്ങക്കും എന്നെ പോലെ ഹിന്ദി അറിയാം ..

 രാജാവ് : ഇറങ്ങി പൊക്കോണം അവിടെന്ന് .. ആരവിടെ കൊട്ടാരം DJ യോട് ഒരു പട്ടിടാൻ  പറയു

നർത്തകികൾ വരട്ടെ നിർത്തം ആരംഭിക്കട്ടെ !!

[സോങ്, ഡാൻസ് ]

[ഭടൻ ഓടി വരുന്നു ]
[Dancers exit  ]

അങ്ങയുടെ ഒടുക്കത്തെ എക്സിക്യൂട്ടീവ് ഓർഡർ കാരണം നാട്ടിൽ വലിയ പ്രക്ഷോഭങ്ങൾ ആണ് .. അങ്ങ് കേൾക്കുന്നില്ലേ
[ആളുകളുടെ ബഹളങ്ങൾ , മുദ്ര വാക്യങ്ങൾ ]

നാട്ടിൽ മീൻ കിട്ടാനില്ല  , ഹോട്ടലുകളും , റെസ്റ്റോറന്റ് കളും എല്ലാം അടച്ചിട്ടിരിക്കുന്നു , ഓഫീസു കളിൽ പോലും നമ്മുടെ ആളുകളെ കാണാനില്ല

രാജാവ് : സത്യമോ ? ഏതു എങ്ങനെ , ?

രാജ ഗുരു : അത് സത്യം ആണ് മഹാരാജൻ , ബംഗാളികൾ എല്ലാം തിരിച്ചു അവരുടെ നാട്ടിൽ പോയത് കൊണ്ട് ഉള്ള ഭർത്താക്കൻ മാര് മുഴുവൻ വീട്ടിൽ കുത്തി ഇരുന്ന് പണി എടുക്കുക ..

മന്ത്രി : അത് വളരെ ശരിയാണ് മഹാരാജാണ് , തറ തുടച്ചു തറതുടച്ചു എൻ്റെ നാടു ഒടിഞ്ഞു .

ഭടൻ : ഒരു സ്ഥലത്തു പണി എടുക്കാൻ ആളെ കിട്ടുന്നില്ല .. ബംഗാളി കൽ ഇല്ലാത്തതു കാരണം  25 പോലീസ് സ്റ്റേഷൻ ആണ്  പൂട്ടിയത് .. ആളില്ല .. എന്തിനു ഇവിടെ KAW കമ്മറ്റീ യിൽ ആള് ഇല്ലാഞ്ഞിട്ടു സെക്രെട്ടറി വട്ടം ഓട്ടം  ആണ് ..

[മുദ്ര വാക്യങ്ങൾ അടുത്തേക്ക് എത്തുന്നു ]

അക്രമ സക്തം ആയ ഒരു ജാഥാ കൊട്ടാരത്തിലേക്കു വരുന്നുണ്ട് .. എല്ലാരും കുറച്ചു സംയമനം പാലിക്കണം ..

[ജാഥാ വരുന്നു , ഒരു മുതിർന്ന ആൾ കാർഡ് പിടിച്ചിരിക്കുന്നു , ബാക്കി എല്ലാവരും കുട്ടികൾ ]

മുദ്രാവാക്യ .

ഇങ്ങനെ ഒകെ ചെയ്യാമോ
ഞങ്ങള് പിടിച്ച മീനെല്ലാം
കുടം പുളിയിട്ടു വെച്ചിട്ടു
കപ്പേം കുട്ടി തിന്നിട്ടു
നാണമില്ലേ ഇങ്ങനെ പറയാൻ ?
നാണമില്ലേ ഇങ്ങനെ പറയാൻ ?

നമ്മള് നാളേം കാണേണ്ടേ ?
ദൈവം പോലും പൊറുക്കൂല ..
ഉള്ളിൽ സങ്കടം ഉണ്ട് എട്ടോ ..

തുമ്പ നിനക്ക് കൊമ്പുണ്ടോ ?
കൊമ്പിനു തീറ്റ കൊടുക്കാം ഞാൻ
കൊമ്പ് കിടന്നു കരഞ്ഞീടും ...

[ആയോ മാറി പോയി... മതി മതി ..]

അണികളിലിൽ ഒരാൾ : നമ്മുടെ സാംസ്‌കാരിക സമ്മേളനം ഉൽഘടനം ചൈയ്യാൻ ഇവിടെ എത്തി ചേർന്ന നമ്മുടെ സ്വന്തം ഗോപാൽ ജി യെ സ്വാഗതം ചെയ്യുന്നു

[ഗോപാൽ എത്തുന്നു ]

ഗോപാൽ : [മോഡി സ്റ്റൈൽ]

മേരെ പ്യാരേ ദേശ് വാശിയോ ..

മന്ത്രി : ഇത് എവിടെ യോ കേട്ടിട്ടുണ്ടല്ലോ ?
[ആളെ മനസിലായി പോലെ രാജ്ഗുരു ]

രാജ്ഗുരു : അല്ല കുജനെ , ഈ എന്ത് പണിയ കാട്ടിയെ .. ഇന്നേ എവിടെ ഒകെ തെറിഞ്ഞിരിക്കാന് .. ഈ പോയ ശേഷം complete തുണിയലക്കൽ ഞാന് മോനെ ..

[രാജ രാജ ഗുരു , പിതാമഹൻ എഴുനുള്ളുന്നു ]

രാജാവ് : ഇയാളെ ഇപ്പോൾ എന്തിനാ ഇങ്ങോട്ടു കെട്ടിയെടുക്കുന്നെ

പിതാമഹൻ : മര്യാദക്ക് അവിടെ ഇരുന്നു സപ്ത സൗരയുടെ ഗാനമേള കേട്ടോടിരുന്ന എന്നെ നിന്റെ കോപ്പിലെ ഭരണ പരിഷകരങ്ങൾ കാരണം ആളുകൾ അവിടെനിന്നു ഇങ്ങോട്ടു വിട്ടതാ ..

രാജാവ് : അങ്ങ് എന്നതാണ് ഈ പറയുന്നത് .. നമ്മുക്ക് ഒന്നും മനസിലാകുന്നില്ല

പിതാമഹൻ : അത് തന്നെ ആണ് നിൻറെ പ്രശനം .. നിനക്ക് ഒന്നും മനസിലാകുന്നില്ല .. അത് മനസിലാക്കിക്കാൻ ആണ് ഞാൻ വന്നത് ..

[ആരവിടെ ...........]

മന്ത്രി :അങ്ങനെ അല്ല പിതാമഹൻ , രാജാവ് കാണിക്കു
രാജാവ് : [വാള് ഊരി ഉറയിൽ ഇടുന്ന ആക്ഷൻ കാണിച്ചിട്ട് ] ആരവിടെ

[ഭടൻ ചൂലുമായി വരുന്നു ]

പിതാമഹൻ : നിനക്ക് പറ്റിയ മരുന്ന് ഇതാണ് ..

[പിതാമഹൻ ചൂല് വാങ്ങി അടിക്കുന്നു ]..

ശുഭം !!!




Friday, July 25, 2014

തത്കാൽ {Temporary}
-------------------------------

അടുക്കളയിൽ നിന്നും ഉള്ള ശബ്ഥം കേട്ടു കൊണ്ടാണ് മനു  ഉണർന്നത്. 'ഡിസംബർ ന്‍റെ ബാംഗ്ലൂർ' തണുപ്പിൽ നിന്നും എഴുനേൽക്കുന്നതെ ഉള്ളു. കിടന്നു കൊണ്ട് തന്നെ അവൻ അടുക്കള യിലേക്ക് നോക്കി.

അത് അവള് തന്നെ !. 

"എന്താ എടുക്കുവ നീ അവിടെ?."

പറഞ്ഞത് അവൾക്കു മനസിലായില്ല എന്ന് അറിയാവുന്നത് കൊണ്ട് മറുപടിക്ക് കാത്തു നിൽക്കാതെ  അവൻ എഴുനേറ്റു അടുക്കള യിലേക്ക്  ചെന്നു. രണ്ടു വര്‍ഷത്തെ ജീവിതത്തിൽ ഒരിക്കൽ പോലും ക്ലീൻ ചെയ്യാത്ത അടുക്കള വെട്ടി തിളങ്ങി ക്ലീൻ ആയി കിടക്കുന്നു.

"ഇത് ഇതെങ്ങനെ സംഭവിച്ചു?”

ചെയ്തത് അവളാണ് എന്ന് അറിയാമെങ്കിലും ഒരു formality ക്ക് വേണ്ടി ആഗ്യ ഭാഷയിൽ ചോതിച്ചു

കഷ്ടം!! ഈ വട്ടവും ഞാൻ എന്താ ഉദേശിക്കുന്നത് എന്ന് അവൾക്കു മനസിലായില്ല. ചായ ആണ് ചോതിച്ചത് എന്ന് കരുതി  ഒരു കപ്പ്‌ ചായ എടുത്തു എനിക്ക് നീട്ടിയിട്ട്‌ അവൾ എന്തോ ചെയ്യ്യാൻ എന്ന പോലെ ബാത്രൂം ലേക്ക് പോയി.

"ഇതിനിടയില്‍ ചായയും ഉണ്ടാക്കിയോ?

 ഞാൻ അവളെ അനുഗമിച്ചു.. "ചലോ ബാത്രൂം" നോക്ക് ഒരു രാത്രി കൊണ്ട് കുറച്ചൊക്കെ ഹിന്ദി ഞാനും പഠിച്ചു.

അടുത്ത ഞെട്ടല്‍ അവൾ അവിടയും ഉണ്ടാക്കി വെച്ചിട്ടുണ്ടായിരുന്നു. അലക്കാൻ ഇട്ടിരുന്ന എല്ലാ തുണികളും അലക്കി പുറകിലത്തെ അഴയില്‍ നിരത്തി ഇട്ടിരിക്കുന്നു. ബാത്രൂം domex ഒഴിച്ച് കഴുകുന്നു... ഇവള്ക്ക് എന്താ പറ്റിയത്.

"ഇനി ഞാൻ നേരം കേട്ട സമയത്ത് വല്ല വാഗ്ദാനവും കൊടുത്തോ, കെട്ടമെന്നൊ മറ്റോ?.. ഹേ .. അത് ഉണ്ടാകാൻ വഴിയില്ല."

"പിന്നെ ഇവൾക്ക് എന്താ പറ്റിയെ?"

ഇന്നലെ രാത്രി  M.G റോഡ്‌ ഇൽ നിന്നും പൊക്കി ഇവിടെ കൊണ്ട് വന്നപ്പോൾ മുതൽ ഉള്ള പണിയാണ്.. ഉറങ്ങി യിട്ട് ഉണ്ടോ എന്ന് പോലും എനിക്ക് അറിയില്ല. രാത്രി  എല്ലാം കഴിഞ്ഞു ബെഡ് റൂം ഇൽ നിന്നും പുറത്തു വന്നപ്പോൾ തന്നെ സമയം ഏതാണ്ട് 12 മണി ആയി. പിന്നേ ആഹാരം കഴിച്ചു കിടക്കുമ്പോൾ അവൾ ഏതോ Bengali ചാനൽ കണ്ടു കൊണ്ടിരിക്കുക ആയിരുന്നു. എന്നിട്ട് നേരം വെളുക്കു മ്പോൾ  kitchen ക്ലീൻ, ബാത്രൂം ക്ലീൻ, തുണി അലക്കു എന്ന് വേണ്ട....
അതിൽ ആദ്യത്തേതിനു മാത്രമേ ഞാൻ കാശും കൊടുത്തിട്ടുള്ളൂ ചെയ്യിചിട്ടും  ഉള്ളു, ബാക്കി എല്ലാം അവളുടെ ഇഷ്ട ത്തിനു ചെയ്തതാണ്, buy one get more ഫ്രീ ഉള്ളതുപോലെ. മനു അവനെ തന്നെ  സമദാനിപ്പിചു.

"അല്ല, അപ്പോൾ ഇന്നലെ എന്താ സംഭവിച്ചത്?"  അറിയാൻ ഉള്ള ഒരു ജിജ്ഞാസ എന്‍റെ ഉള്ളിൽ പൊങ്ങിവന്നു. അല്ല ഇമ്മാതിരി സദനം കേട്ടാല്‍ എങ്ങനെ ആണ് details അന്വേഷിക്കാതെ പോകുന്നത്.. നിങ്ങ പറ..!!

"അത് പറയാം, പറയാം. അതല്ലേ ....... പറയണ്ടത്!! "

CUT TO YESTERDAY 

ഇത് മുന്നാം ദിവസം ആണ് മനു ഒരു പെണ്ണിന് വേണ്ടി ബാംഗ്ലൂർ സിറ്റി യിലൂടെ അലയുന്നത്.Electronic city, മല്ലേശ്വരം, ശിവജി നഗർ, Majestic, MG  റോഡ്‌ എന്ന് വേണ്ട ചുറ്റാത്ത സ്ഥലങ്ങൾ ഇല്ല. അതിലും കൂടുതൽ വരും  ഫോണ്‍ വിളിച്ചു സംസാരിച്ച പിമ്പ് കളുടെ എണ്ണം. പക്ഷെ ഒന്നും നടന്നില്ല. ഒരു പാട് നിബന്ധനകള്‍ ഉണ്ടായിരുന്നത് കൊണ്ട് അങ്ങനെ എളുപ്പം ഒരു എണ്ണത്തെ കണ്ടു പിടിക്കാൻ പറ്റില്ല എന്ന് അവനും അറിയാമായിരുന്നു.

പെണ്ണ് കറുത്തത് ആയിരിക്കണം (എന്ന് കരുതി ഒരുമാതിരി മറ്റേ കറുപ്പ് ആകരുത്). മുടി ഉണ്ടാവണം, makeup ഉണ്ടാകാൻ പാടില്ല, തലയിൽ പൂ വെക്കാൻ പാടില്ല, മൂക്ക് കുത്തി ഉണ്ടാവണം, കണ്ണ് എഴുതിയിരിക്കണം, നീളവും വണ്ണവും അവനു ഇനങ്ങിയത് പോലെ ആവണം, എല്ലാത്തിനും ഉപരി മലയാളിയോ, തമിലോ അറിയാവുന്ന കുട്ടി ആവണം

"അല്ല അത് എന്തിനാ ഈ ഭാഷ അടിസ്ഥാനത്തിൽ ഒരു വേര്‍  തിരുവു" ഒട്ടു മിക്ക പിമ്പ് കളും ഈ ചോദ്യം എടുത്തെറിഞ്ഞു

"അതെ ഈ പരുപാടി ശരീരം കൊണ്ട് മാത്രം അല്ല, കുറച്ചൊക്ക മനസും കൊണ്ടും ആണ്.. അപ്പോൾ അലപ്പ സ്വല്പ്പം ഒക്കെ ഒന്ന് മിണ്ടിയും പറഞ്ഞും ഇരിക്കാൻ ഭാഷ അത്യാവശ്യം ആണ്.. ആളില്ലെങ്കിൽ പറ ഇഷ്ട ഞാൻ വേറെ നോക്കികോളം" മനു വും വിട്ടു കൊടുത്തില്ല.

അങ്ങനെ ഒരായിരം condition ഉം ആയിട്ടാണ് മനു ഈ പെണ്‍ വേട്ടക്കു ഇറങ്ങിയത്‌.

ഒടുക്കം ഏതോ ഒരു പിമ്പ് ഇന്‍റെ Tata Sumo യുടെ ഉള്ളിലെ അരണ്ട വെളിച്ചത്തിൽ നിന്നും ഇവളെ തിരഞ്ഞു എടുകുമ്പോൾ 99 % demands ഉം നടന്നതിന്‍റെ സന്ദോഷം മനു ഇന്‍റെ മുഖത്ത് കാണാമായിരുന്നു. പക്ഷെ ഏറ്റവും വലിയ ആവശ്യം മാത്രം നടന്നില്ല. അവൾ മലയാളവും, തമിലും സംസാരിക്കില്ല.

"എന്ത് പണി വേണമെങ്കിലും എടുപ്പിക്കാം! എന്ന് കരുതി അതങ്ങനെ അവശ്യ പെടാന്‍ പറ്റുമോ, മലയാളം സംസാരിക്കണം എന്ന്. അതും ഒരു ബംഗാളി യോട്." മനു നാട്ടിലെ മുരുകൻ മേശരി യുടെ ആ സുപ്രസിധ മൊഴി ഓർത്തു സമദാനിചു.

അവിടുന്ന് ഓട്ടോ യിൽ താമസ സ്ഥലത്തേക്ക്, പിന്നെ house ഓണർ ഇന്‍റെ ഭാര്യ യുടെ കണ്ണ് വെട്ടിച്ചു മുകളിലത്തെ മുറിയിൽ. ആദ്യം കരുതി ഇവളുടെ പേരും വെച്ച് facebook ഇൽ ഒരു Check In സ്റ്റാറ്റസ് ഇട്ടാലോ എന്ന്. പക്ഷെ അവനിലെ ഉറങ്ങി കിടന്ന സദാചാര മൃഗം request reject ചെയ്തു.

പിന്നെ .. ഉറക്കം വരാത്ത രാത്രി, ഉറക്കം ഇല്ലാത്ത രാത്രി..

ആ അരണ്ട വെളിച്ചത്തിൽ കണ്ടതിലും സുന്ദരി ആയിരുന്നു അവൾ. നീണ്ട മുടിയും, കിന്നരി പല്ലുകളും, വടിവൊത്ത ശരീരവും എല്ലാം നല്ല ചേലുള്ള കാഴ്ച ആയിരുന്നു.

"ആദ്യം കുളി" മനു അവന്‍റെ അവസാനത്തെ ആവശ്യവും പറഞ്ഞു. കേരളത്തിലെ മേശരി മാര് പറയുന്നത് അപ്പാടെ അനുസരിച്ച് കളയുന്ന bengali മൈക്കാട് പണി കാരിയെ പോലെ അവൾ ബാത്രൂം ലേക്ക് നടന്നു.

"എന്താ ഭംഗി!" ഉച്ച ഊണിനു നിറഞ്ഞു കവിഞ്ഞ ഹോട്ടൽ ഇന്‍റെ മുപിൽ ടേബിൾ ബുക്ക്‌ ചെയ്തിട്ടു നില്ക്കുന്ന അവന്‍റെ ആവേശം ആയിരുന്നു അവന്.

മനു അലമാര തുറന്നു ഒരു കുപ്പി മദ്യം എടുത്തു ഗ്ലാസ്‌ ലേക്ക് പകർന്നു.
[നീയമ പ്രകാരം ഉള്ള മുന്നറിയിപ്പ്, മദ്യപാനം ആരോഗ്യത്തിന് ഹാനികരം]
എന്നിട്ട് ലാപ്ടോപ് ഓണ്‍ ചെയ്തു കൈയിൽ ഉള്ള ഒന്ന് രണ്ടു ഇംഗ്ലീഷ് romantic മൂവി ഒന്ന് കൂടെ ഓടിച്ചു കണ്ടു നോക്കി, ഒരു rehearsal ഇന് വേണ്ടി.

സ്കൂൾ ഇൽ പണ്ട് ഹിന്ദി ടീച്ചറ ഇല്ലാത്ത കുഴപ്പം മനു ശരിക്കും ബാംഗ്ലൂർ ജീവിതത്തിൽ അനുഭവിച്ചി ട്ടുണ്ട്. ഇതാ ഒരു സാഹചര്യം കൂടി.

"നാം ക്യാ ഹേ "?

കുളി കഴിഞ്ഞു തല തോർതുന്ന അവളോട്‌ മനു വളരെ സ്നേഹത്തോടെ ചോതിച്ചു.

"പ്രിയാൽ"

അവൾ മുഖത്ത് നോക്കാതെ തന്നെ മറുപടി പറഞ്ഞു.

കൈ കൊണ്ട് ആഗ്യം കാണിച്ചു അതിന്‍റെ സഹായത്തോടെ മനു വീണ്ടും ചോതിച്ചു

"ഖാന.. ഖാന .. ക്യാ .... ക്യാ ചാഹിയെ?" ഇത് ഒരു ഫിലോസഫിക്കല്‍ രീതി ആണ്. ഇവരോട് ആദ്യം ഫുഡ്‌ ഇന്‍റെ  കാര്യം ചോതിച്ചാൽ സ്നേഹം അല്പ്പം കൂടും എന്നാ experience ഉള്ള ആളുകൾ പറഞ്ഞിട്ടുള്ളത്.

തിരിഞ്ഞു നോക്കാത്തത് കൊണ്ട് മനു എന്താ ഉദേശിച്ചത്‌ എന്ന് അവക്ക് മനസിലായില്ല.അവൾ അതിനു മറുപടിയും  പറഞ്ഞില്ല.  മനു അതെ ചോദ്യം കൈ കളുടെ സഹായത്തോടു വീണ്ടും  ചോതിച്ചു.

"ഖാന.. ഖാന .. ക്യാ .... ക്യാ ചാഹിയെ?"

ഇത്തവണ അവൾ തിരിഞ്ഞു, കാര്യങ്ങൾ മനസിലാക്കി.

"റൊട്ടി, പനീർ"

അവൾ കുളിച്ച തോർത്ത്‌ അഴയിൽ വിരിച്ചിട്ടു നടന്നു അവന്‍റെ അടുത്തേക്ക് വന്നു ഇരുന്നു. മനു മൊബൈൽ ഫോണ്‍ എടുത്തു ഫുഡ്‌ ഓർഡർ ചെയ്തു. അവൾ ആഗ്രഹിച്ച ആഹാരം കഴിക്കാൻ പോകുന്നത് കൊണ്ടാണോ എന്ന് അറിയില്ല അപ്പോൾ മാത്രം അവൾ ചിരിച്ചു. അടുത്ത ഗ്ലാസ്‌ ഇൽ മദ്യം ഒഴിച്ച് അവൻ അവൾക്കു നേരെ നീട്ടി, 'വേണ്ട' എന്ന് Bengali ഭാഷയിലും 'തലയാട്ടും മുഖം ചുളിക്കലും'
ആണ് എന്ന് അവൻ തിരിച്ചു അറിഞ്ഞു. മനു laptop തുറന്നപ്പോൾ  എന്തൊക്കയോ കുത്തി കുറിക്കുന്നു ഉണ്ടായിരുന്നു. അവൻ അവൾക്കു ഒരു മലയാളം സിനിമ ഇട്ടു കൊടുത്തു. ഒന്നും മനസിലായില്ല എങ്കിൽ കൂടിയും ആകാംഷ യോടെ അത് നോക്കി അവൾ ഇരുന്നു.

"തൂവന തുമ്പികൾ"..

മനു അവളുടെ കൈ യിൽ പിടിച്ചു ലഹരിയുടെ ഉത്സവത്തിനു തുടക്കം കുറിച്ച്. അവൾ അവന്‍റെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു. അപ്പോൾ laptop ഇൽ ജയകൃഷ്ണൻ  ക്ലാരയെ മുത്തങ്ങൾ കൊണ്ട് വീർപ്പു മുട്ടിക്കുക ആയിരുന്നു. മനു ഒരു കൊച്ചു ജയകൃഷ്ണൻ ആകാൻ തയാർ എടുക്കുകയും. അവന്‍റെ മനസ്സിൽ ആ മുറി "തങ്ങൾ" ഏർപ്പാട് ചെയ്ത ഒരു lodge ആയി മാറി കഴിഞ്ഞുരുന്നു. പക്ഷെ പുറത്തു മഴ മാത്രം ഉണ്ടായില്ല, പകരം ഒരു ഡോര്‍ ബെല്‍ അകത്തേക്ക് ഒഴുകി വന്നു. മനു ചാടി എഴുനെറ്റു, അവനിലെ സദാചാര മൃഗം വീണ്ടും ഉണർന്നുവളരെ വേഗം ചുറ്റു പാട് മനസിലാക്കി അവന്‍ അവളെ അകത്തെ മുറിയിൽ കയറ്റി കതകു അടച്ചു.

ഫുഡ്‌ പാർസൽ കൊണ്ട് വന്ന പയ്യനാണ്. കാശ് കൊടുത്തു ഡോർ അടച്ചിട്ടു ബെഡ് റൂം ഇലേക്ക് ഓടി ആണ് അവന്‍ കയറിയത്.

അവൾക്കു ഒരു പ്രത്യേക വാസന ഉണ്ട് എന്ന് മനുവിന് തോന്നി. മുമ്പ് എങ്ങും തോന്നിയിട്ടില്ലാത്ത ഒരു പ്രത്യേക വാസന, അവൻ ആ വാസന യുടെ ഉത്ഭവ സ്ഥാനം അന്വേഷിച്ചു അവളിൽ പരതി നടന്നു. അവളുടെ അനുവാദ തോടെ. ആ തിരച്ചിലിൽ പലപ്പോഴും അവരുടെ കണ്ണുകൾ പരസ്പരം ഉടക്കി. പിന്നീടായിരുന്നു ആ ഇടിവെട്ടി ഉള്ള മഴയും, കുത്തി ഒലിക്കുന്ന മഴ വെള്ളവും, അതിനു ഇടയിലൂടെ ജയകൃഷ്ണൻ കൈ ചാലു വെട്ടാൻ തൂമ്പ യും ആയി വരുന്ന സീനുകള്‍.

രണ്ടു പേരും മൂന്ന് വട്ടം കുളിച്ചപ്പോലെക്കും ടാങ്കിലെ വെള്ളം തീർന്നു. മനു വെള്ളം അടിക്കുന്ന മോട്ടോര്‍ ഓണ്‍ ചെയ്യാനായി പോകുമ്പോള്‍ അവള്‍ ദേഹം കഴുകിയ തോർത്തും ആയി വന്നു TV യുടെ മുപിൽ ഏതോ bengali ചാനൽ കണ്ടുകൊണ്ടിരിക്കുക ആയിരുന്നു. മനു ഒരു സിഗരറ്റ് ഇന് തീ കൊടുത്തു.

"നിനക്ക് ഖാന.. (കൈ യുടെ സഹായത്തോടെ ) ഖാന ?"

അവൾ ഇപ്പോൾ വേണ്ട എന്ന് പറയുകയോ ആഗ്യം കാണിക്കുകയോ ചെയ്തു. മനുവിന് അത് മനസിലായി. അങ്ങനെ തനിക്കും മുരുകൻ മേശരി യെ പോലെ   Bengali യിൽ കൈ കാണിക്കാം എന്ന തിരിച്ചറിവിൽ നിന്നും അവൻ അവളോട്‌ സംസാരിക്കാൻ തുടങ്ങി. ശരിക്കുള്ള പേര്, വീട്, നാട് ...

പേര് "പ്രിയാൽ" തന്നെ. നാട് "Kalara" ഹൌറ യ്ക് അടുത്തുള്ള ഒരു കൊച്ചു ഗ്രാമം ആണ്. അച്ഛൻ, അനുജത്തി പിന്നെ മുത്തശി. അങ്ങനെ അവൾ പറഞ്ഞു പറഞ്ഞു കാടു കയറി. ഒടുവിൽ ഒരു കാര്യവും ഇല്ലാതെ കരയാൻ തുടങ്ങി.

ഇത് കുറച്ചു കാശും കൂടെ അടിച്ചു മാറാനുള്ള പരുപാടി ആണ്, നമ്മൾ ഇത് എത്ര കണ്ടിട്ടുള്ളതാണ്.” മനു പതിയെ കഴിക്കാൻ ഉള്ള പാർസൽ തുറന്നു. അവൾ അപ്പോളും അവനെ നോക്കി കരഞ്ഞു കൊണ്ടിരുന്നു.

"വാ ... come .. ആവൊ .. first ഖാന.. പിന്നെ കരച്ചിൽ"

ആ വിളിക്ക് അവളുടെ കരച്ചിലിനെ ശമിപ്പിക്കാൻ ആയില്ല, അല്പ്പം ശക്തി കൂടിയോ എന്ന് സംശയം മാത്രം ബാക്കി. മനു എഴുനേറ്റു കതകും ജനലുകളും എല്ലാം അടച്ചു എന്ന് ഉറപ്പു വരുത്തി.

പണ്ടാരം പിടിക്കാൻ. "ഞാൻ 2500 രൂപ കൊടുത്തു നിന്‍റെ ആ മാമ യുടെ കൈയിൽ. ഇനി ഒന്നും ഇല്ല.! നഹി നഹി .."

അവൾക്കു എങ്ങനെ മനസിലായി എന്ന് തമ്പുരാന് പോലും അറിയില്ല. പെട്ടന്ന് അവൾ കൈയിൽ നിന്നും ഒരു 100 രൂപ നോട്ട് എടുത്തു അവനെ കാണിച്ചു എന്നിട്ട് എന്തോ പറഞ്ഞു, കരഞ്ഞു കൊണ്ട് തന്നെ.

" ദൈപമേ, അവൾ എന്നെ 100 രൂപ  കൊടുത്തു വാങ്ങാൻ പോകുവന്നോ?". കുറെ നേരം അവനു ഒന്നും മനസിലാകാത്ത ഭാഷയിൽ അവൾ പറഞ്ഞു കൊണ്ടെ ഇരുന്നു. അവൻ ആ സമയം കൊണ്ട് മുഴുവൻ ആഹാരവും കഴിച്ചു കഴിഞ്ഞിരുന്നു. മനു ഇന്‍റെ ആർത്തി കണ്ടിട്ടാവാം, അവൾ കരച്ചിൽ മതിയാക്കി ആഹാരം കഴിക്കാൻ അടുകലയിലേക്ക് പോയി. അവൻ  പുറത്തു ഇറങ്ങി മോട്ടോർ ഓഫ്‌ ചെയ്തു, വീണ്ടും ഒരു cigarette കത്തിച്ചു കൊണ്ട് പുറത്തു അങ്ങനെ നടന്നു. എന്ത് ആയിരിക്കും അവള് പറഞ്ഞത്. ഒന്നും മനസിലായില്ല, വിശപ്പ്‌ കാരണം കാര്യമായി അവള് പറയുന്നത് ശ്രദ്ധിച്ചതും ഇല്ല.

"ശേ ! മോശം ആയി പോയി. അവള് പറഞ്ഞ കാര്യങ്ങൾ കേൾക്കണ്ടത് ആയിരുന്നു."

മനു നടന്നു അവളുടെ അടുത്ത് ചെന്നിരുന്നു. മലയാളം ഒരു international language ആക്കാൻ ശ്രമം നടത്താത്ത എല്ലാ മന്ത്രി മാരെയും മനസ്സിൽ പേരെടുത്തു ചീത്ത വിളിച്ചു കൊണ്ട് അവൻ തുടങ്ങി.

"എന്ത് പറ്റി, what happened, ക്യാ ഹുവ"

അവൾ അവനെ ഒന്ന് നോക്കി.

"അപ്പോൾ ഞാൻ ഈ പറഞ്ഞത് മുഴുവൻ with background score ഇനിയും പറയണോ" അതായിരുന്നു ആ നോട്ടം അർഥം ആക്കിയത്.

കഴിപ്പു മതിയാക്കി അവൾ അവനെ പ്രദീക്ഷയോടെ നോക്കി. എന്നിട്ട് വീണ്ടു മുമ്പ് പറഞ്ഞത്‌ പറയാൻ തുടങ്ങി. മുൻപ് പറഞ്ഞ അതെ കാര്യങ്ങൾ.. അതെ സ്വരത്തിൽ, ഈ തവണ കരച്ചിൽ ഒരു അല്പ്പം കുറവായിരുന്നു. എങ്കിലും അവൾ വിധുമ്പുന്നു ഉണ്ടായിരുന്നു.

നേരം വെളുക്കുന്നതിനു മുമ്പ് അവൾ എത്ര തവണ അത് തന്നെ പറഞ്ഞു എന്ന് അറിയില്ല, പക്ഷെ മനു ഇന് കാര്യങ്ങൾ മനസിലായി. അത് ഇപ്രകാരം ആയിരുന്നു.

ഇവൾ പ്രിയാൽ, Bengali ഇലെ ഹൌറ യ്ക്ക് അടുത്ത്  Kalara എന്ന ഗ്രാമം ആണ് വളുടെ നാട്. അവിടെ വളരെ കുറച്ചു വീട്ടു കാരെ അവൾക്കു ഉള്ളു. അവർ ആരൊക്കെ ആണ് എന്ന് കൃത്യം ആയി അവനു മനസിലായില്ല. അച്ഛന് കൃഷി പണി ആണ് എന്നുഉം , അനുജത്തി പഠിക്കുന്നു എന്നും അവളുടെ കൈകളിലെ മുദ്ര കണ്ടു അവനു മനസിലായി. പുറം നാട്ടിലെ ഏതോ ഒരു പിമ്പ് അവളുടെ മാനം വിലക്ക് വാങ്ങി എന്നുംഅങ്ങനെ ആണ് അവൾ ബാംഗ്ലൂർ ഇൽ എത്തപെട്ടത്‌ എന്നും മനുവിനു അകെ മൊത്തം ടോട്ടൽ ആയി  മനസിലായി.

അവൾക്കു നാട്ടിൽ തിരിച്ചു പോകണം, അച്ഛനെ കാണില്ല. കാണാൻ അവൾക്കു ഒരു മനുഷ്യൻ ഉണ്ട്, അവളുടെ കമുകാൻ. അയാൾ മറ്റൊരു ദൂര ദേശത്ത് ജോലി ചെയ്യുന്നു, ഇവളെ കൂട്ടി കൊണ്ട് പോകാൻ അയാൾ നാട്ടില്‍ വരും അതിനു മുമ്പ് അവൾക്കു അവിടെ എത്തണം.

Dialog കൾ അങ്ങോട്ടും, ഇങ്ങോട്ടും connect ചെയ്തപ്പോൾ മനസിലായ കാര്യങ്ങിൽ ഒരു പാട് സംശയം ഉണ്ടായിരുന്നു, പക്ഷെ അത് മനസിലാക്കാൻ ഇനിയും ഒരു പാട് രാത്രികള്‍ വേണ്ടി വരും എന്ന് മനസിലാക്കി മനു ഒന്നും ചികഞ്ഞു ചോതിച്ചില്ല.

മുമ്പ് എടുത്തു കാണിച്ച 100 രൂപ എന്തിനാണ് എന്നും അവനു മനസിലായി. ബാംഗ്ലൂർ ഇൽ നിന്നും ഹൌറ യ്ക്ക് അവൾക്കു ഒരു ട്രെയിൻ ടിക്കറ്റ്‌ എടുക്കണം. എത്ര രൂപ ആകുമെന്നോ, എവിടെ പോയി എടുക്കണം എന്നോ അവൾക്കു അറിയില്ല. അതിനു എന്‍റെ സഹായം വേണം. ന്യായം ആയ ആവശ്യം എന്ന് മനു ഇന് മനസിലായി. സമ്മതിച്ചു നാളെ തന്നെ നിനക്ക് ഒരു ടിക്കറ്റ്‌ എടുത്തു തന്നു വണ്ടി കയറ്റി വിടാം.”

"പക്ഷെ അതിന്‍റെ പേരിൽ നിനക്ക് ഉണ്ടാകുന്ന ആദ്യത്തെ കുട്ടിക്ക് എന്‍റെ പേര് വെക്കല്ലേ, please ഇപ്പോൾ തന്നെ കൂടെ പഠിച്ചവര്‍ക്കും, ജോലി ചെയ്യുന്നവർക്കും എന്‍റെ പേരുള്ള കുട്ടികളുടെ ബഹളം ആണ്."

അത് മനസ്സിലായോ എന്ന് അറിയില്ല. പക്ഷെ അവളുടെ മുഖം വിരിഞ്ഞു, സന്തോഷത്തോടെ അവൾ മനു ഇനെ കെട്ടി പിടച്ചു.
വീണ്ടും ചെറിയ മഴക്കൊള് ...

CUT TO PRESENT 

Pressure Cooker ശബ്ദം ഉണ്ടാക്കിയപ്പോൾ മാത്രം ആണ് മനു സ്വബോധ ത്തിലേക്ക്  തിരിച്ചു വന്നത്.

"ഇനി അവിടെ എന്താ പരുപാടി" മനു അടുക്കളയിലേക്കു വീണ്ടും നടന്നു. അവിടെ ചപ്പാത്തിയും Shukta യും റെഡി ആയി ഇരിക്കുന്നു. ഇപ്പോള്‍ അവളെ കണ്ടാല്‍ ഒരു വീട്ടു കാരി ആണ് എന്ന് തന്നെ പറയാം.

"ഇത് അറിയും ആയിരുന്നു എങ്കിൽ നല്ല മത്തി യും കപ്പയും വാങ്ങി കൊടുക്കാം ആയിരുന്നു" എന്ന് അവൻ മനസ്സിൽ വിചാരിച്ചു ചിരിച്ചു. ചപ്പാത്തിക്കും shukta ക്കും നല്ല രുചി ഉണ്ടാരുന്നു.

"6 മണി ക്കാണ് ട്രെയിൻ, ബാംഗ്ലൂർ സെൻട്രൽ ഇൽ നിന്നും" മനു IRCTC site തുറന്നു.
അവൾക്കു മനസിലായി എന്ന മട്ടിൽ തലയാട്ടി.

"നിന്‍റെ കൈയിൽ id കാർഡ്‌ വല്ലതും ഉണ്ടോ ?, അത് ഉണ്ടുഎങ്കിൽ ഓണ്‍ലൈൻ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാം" ഇത്തവണ മുയല് ചത്തില്ല എന്ന് മനുവിന് മനസിലായി. അവൻ വീണ്ടും ആഗ്യം കാണിക്കാൻ തുടങ്ങി.

"ID കാര്‍ഡിന് ഒക്കെ എന്തോന്നടെ ആഗ്യം" അവൻ തന്നത്താൻ പറഞ്ഞു. പേർസ്‌ തുറന്നു മനു അവന്‍റെ id കാർഡ്‌ കാണിച്ചിട്ട് ഒരു ശ്രമം നടത്തി നോക്കി. അത് ഫലിച്ചു, അവളുടെ കൈയിൽ ഒരു voters id കാർഡ്‌ ഉണ്ടായിരുന്നു.

"ഇത് എപ്പോളും ബാഗ്‌ ഇൽ ഉള്ളിൽ ഉണ്ടാകും. Condom ഉം ഇതും എവിടെ പോയാലും നിർബന്ദം ആണ്" എന്നാണ് അവള്‍ പറഞ്ഞത്‌ എന്ന് മനു ഊഹിച്ചു.

ടിക്കറ്റ്‌ എല്ലാം waiting ലിസ്റ്റ് ഇൽ ആണ്. "Tatkal" എന്ന option അപ്പോൾ മാത്രം ആണ് മനു ശ്രദ്ധിച്ചത്. യാത്ര ചെയേണ്ട തീയതിക്ക് തൊട്ടു മുപുള്ള ദിവസം മാത്രം ബുക്ക്‌ ചെയ്യ്യാൻ അനുവദിക്കുന്ന ഒരു സമ്രാദയം. അത് select ചെയ്തു, ഇന്നത്തെ ഡേറ്റ് കൊടുത്തു. ഒന്നും മനസിലാകാതെ അവൾ അടുത്ത് തന്നെ ഉണ്ടായിരുന്നു. ഒരു ടിക്കറ്റ്‌ available.  "ഇത് ഇവൾക്കു വേണ്ടി റെയിൽവേ മാറ്റി വെച്ചത് പോലെ ഉണ്ട്" മനസ്സിൽ അത് പറഞ്ഞു കൊണ്ട് അവൻ ക്രെഡിറ്റ്‌ കാർഡ്‌ എടുത്തു payment നടത്തി. കാർഡ്‌ എടുത്തത്‌ കാശ് കൊടുക്കാൻ ആണ് എന്ന് മനസിലാക്കിയ അവൾ കൈയിൽ ഉണ്ടായിരുന്ന 100 രൂപ അവന്‍റെ മുൻപിൽ വെച്ച് കൊടുത്തു. മനു ഒരു ചിരിയോടെ അത് എടുത്തു അവളെ തിരികെ ഏല്‍പ്പിച്ചു. മനസിന്‌ ഒരു കുളിർമയും സുഖംവും  അനുഭവ പെടുന്നത് അവൻ തിരിച്ചറിഞ്ഞു.

"നീ ഈ വേഷം ഇട്ടണോ യാത്ര പോകുന്നത്"?

അപ്പോൾ മാത്രം ആണ് മനു അവളുടെ ഡ്രസ്സ്‌ നോക്കിയത്. അത് വളരെ പഴകിയ, നിറം മങ്ങിയ ഒരു ചുരിതാർ ആയിരുന്നു. ഒരു ഇളം മഞ്ഞ നിറം.

ഏത് ഭാഷ ആണ് എങ്കിലും ഡ്രസ്സ്‌, makeup, cosmetics തുടങ്ങിയ കാര്യങ്ങൾ മനസിലാക്കാൻ പെണ്ണിന് ഒരു സ്പെഷ്യൽ ബുദ്ധി തന്നെ ഉണ്ട് എന്ന് അവനു മനസിലാകുക ആയിരുന്നു.

അവൾ ഡ്രസ്സ്‌ ഇൽ ഒന്ന് നോക്കിയിട്ട് "അതെ" എന്ന് തലയാട്ടി.

“ശരി വാ നമ്മുക്ക് ടിക്കറ്റ്‌ print എടുക്കണം, കൂട്ടത്തിൽ നിനക്ക് ഒരു ഡ്രസ്സ്‌ ഉം.” അവൻ വേഗം ജീൻസും T-Shirt ഉം ഇട്ടു റെഡി ആയി പുറത്തേക്കു ഇറങ്ങി. അവൾ വളരെ സന്തോഷ വതി ആയിരുന്നു. വളരെ നാളുകൾക്ക് ശേഷം സൂര്യ വെളിച്ചം ദേഹത്ത് തട്ടുന്നു. ആളുകളെ കാണുന്നു. ബൈക്ക് ഇന്‍റെ പിറകിൽ ഇരുന്നു മനുവിനടെ ഒപ്പം പോകുമ്പോൾ അവൾ ശരിക്കും മനസ്സിൽ ചിരിക്കുകയായിരുന്നു. ടിക്കറ്റ്‌ print എടുത്ത ശേഷം അവർ ഒരു textile ഷോപ്പ് ഇൽ കയറി. സാമാന്യം തെറ്റില്ലാത്ത ഒരു കട. തിരച്ചിൽ പ്രക്രീയ അവൾക്കു മാത്രം വിട്ടു കൊടുതക്കാതെ മനു കൂടെ തന്നെ നിന്നും. അവനു ഏറ്റവും ഇഷ്ടം തോന്നിയ ഒരഎണ്ണം സെലക്ട്‌ ചെയ്തു billing ലേക്ക് നടന്നു. കൈയിൽ പിടിച്ചപ്പോൾ മാത്രം ആണ് അവൻ തിരിഞ്ഞു നിന്നതും, നോക്കിയതും. അവൾ വീണ്ടും ആ 100 രൂപാ അവനു നേർക്ക്‌ നീട്ടി. മനു ഇത്തവണ യും ചിരിച്ചു കൊണ്ട് അത് നിരസിച്ചു. അപ്പോളേക്കും മനസ്സിൽ അവളെ കുറിച്ച് അഭിമാനം തോന്നി തുടങ്ങിയിരുന്നു. പുറത്തു നിന്നും ആഹാരം പാർസൽ വാങ്ങി വീട്ടിൽ എത്തും പോലേക്കും സമയം 3 മണി കഴിഞ്ഞുരുന്നു.

"വേഗം ആയികൊട്ടെ, ബാംഗ്ലൂർ ട്രാഫിക് ഇൽ റെയിൽ വേ സ്റ്റേഷൻ എത്താൻ തന്നെ സമയം എടുക്കും"...
സ്ത്രീ ജനങ്ങൾ അവർക്ക് ആവശ്യം ഉണ്ട് എങ്കിൽ ഏതു ഭാഷയും മനസിലാക്കുകയും വേണ്ടിവന്നാൽ സംസാരിക്കുകയും ചെയ്യും എന്ന് മനു വിനു വീണ്ടും മനസിലായി. അവൾ വളരെ വേഗം റെഡി ആയി തിരിച്ചു വന്നു.

ആഹാരവും കഴിഞ്ഞു ബൈക്ക് ഇൽ നേരെ റെയിൽവേ സ്റ്റേഷൻ. വണ്ടി വരാൻ ഇനിയും സമയം ഉണ്ട് അവർ platform ഇലെ ഒരു ബഞ്ച് ഇൽ ഇരുന്നു. അവൾ പുതിയ ചിരിദാർ ആണ് ഇട്ടിരുന്നത്. അതില്‍ അവള്‍ കൂടുതല്‍ സുന്ദരി ആയിരുന്നു. ദുപ്പട്ട കൊണ്ട് മുഖം മറച്ചിരുന്നു. ചുറ്റും പേടിയോടെ ഒരു നോട്ടം അവൾ ഇപ്പോഴും പായിച്ചു കൊണ്ടിരുന്നു. സംസാരിക്കാൻ അധികം ഒന്നും രണ്ടു പേര്ക്കും ഉണ്ടായിരുന്നില്ല. പരസ്പരം നോക്കുമ്പോൾ, കണ്ണുകൾ ഉടക്കുമ്പോൾ മനസ്സിൽ എവിടെയോ ഒരു നീറ്റൽ അതായിരുന്നു മനു അപ്പോൾ അനുഭവിച്ചു കൊണ്ടിരുന്നത്. എന്തോ അവളോടെ ഒരു അടുപ്പം ഫീൽ ചെയ്തു തുടങ്ങിയിരിക്കുന്നു.. എന്തോ എന്ന് അവളോട്‌ പോകേണ്ട എന്ന് പറയാൻ പ്രയരിപ്പിക്കുന്നു.. പക്ഷെ അവൻ ഒന്നും പറഞ്ഞഞ്ഞില്ല

"നല്ല തിരക്ക് ഉണ്ടകും അല്ലെ?. ഇരിക്കാൻ സീറ്റ്‌ കിട്ടുമോ" അവളുടെ മുറി ഇംഗ്ലീഷ് ലും Bengali യിലും തട്ടി മുട്ടി മനു ഇന് കാര്യം പിടികിട്ടി.

"തിരക്ക് ഉണ്ടായാലും കുഴപ്പം ഇല്ല, നിനക്ക് ടിക്കറ്റ്‌ reserved ആണ്. എന്നു വെച്ചാൽ നിനക്ക് ഇരിക്കാനും, കിടക്കാനും സീറ്റ്‌ ഉണ്ട് എന്ന്" മനസ്സിലായി എന്ന് അവളും തലയാട്ടി

"ലാലു ജി നിങ്ങളുടെ നാട്ടു കാരൻ അല്ല എങ്കിലും ഒന്ന് നന്ദി പറഞ്ഞേക്ക് പുള്ളികരനോട്. കാരണം ഈ ടിക്കറ്റ്‌ കിട്ടാൻ കാരണം അങ്ങൊരനു. തത്കാല്‍ അങ്ങേരു കണ്ടു പിടിച്ച പരുപാടി ആണ്"

പതിവുപോലെ അവളെ അത്ര കണ്ടു affect ചെയ്യാത്ത കാര്യം ആയതു കൊണ്ട് അവൾ അത് മനസിലാക്കാൻ മിനകെട്ടില്ല. എങ്കിലും മനു തുടർന്ന് കൊണ്ടേ ഇരുന്നു

"നിനക്ക് രാത്രിയിൽ കഴിക്കാൻ എന്താണ് വേണ്ടത്"

മനു എഴുനേറ്റു അടുത്തുള്ള കടയില്‍ നിന്നും ഒരു പാർസൽ ഉം ഒരു വാട്ടർ ബോട്ടെലും വാങ്ങി. ട്രെയിൻ announce ചെയ്തു. S 11 ആണ് കോച്ച്ഒരുപാടു പിറകിൽ ആണ്. അവർ നടന്നു ബോർഡ്‌ നമ്പർ  "15" ഇൽ എത്തി ട്രെയിൻ ചൂളം വിളിക്കുന്നതും കത്തു. മനു പേർസിൽ നിന്നും ഒരു 1000 രൂപ എടുത്തു അവളുടെ ബാഗ്‌ ഇൽ വെച്ച് കൊടുത്തു.

"ഇത് ഇരിക്കട്ടെ"..

അവളുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു. മനു അത് ശ്രദിച്ചില്ല. അത് അവനെ വേദനിപ്പിചെക്കും എന്ന് അവനു അറിയാമായിരുന്നു. അവൾ അവനെ തന്നെ നോക്കി നിന്നു. താളത്തോടെ ചൂളം വിളിച്ചു ട്രെയിൻ കയറിവന്നു. ആളുകൾ, platform കൂലികൾ,  വാണി ഭക്കർ എല്ലാവരും ചിതറി ഓടുന്നു.

S11 ഇന്ടെ വാതിൽക്കൽ മനു അവളെ എത്തിച്ചു പുറത്തു നിന്നും സീറ്റ്‌ കാണിച്ചു കൊടുത്തു. ഇനി ഒരു ചൂളം വിളിക്ക് അപ്പുറം അവൾ യാത്ര ആവുകയാണ്, മനുഇന് ഒരു സുഖം ഉള്ള വേദന അനുഭവപെട്ടു.

വാതിൽക്കൽ നിന്നും അവൾ വീണ്ടു പുറത്തേക്കു ഇറങ്ങി വന്നു അവന്‍റെ കവിളിൽ ഒരു മുത്തം വെച്ച് അതുപോലെ അകത്തേക്ക് കയറി അവൻ കാണിച്ച സീറ്റ്‌ ഇൽ ഇരുപ്പു ഉറപ്പിച്ചു.

എന്താണ് സംഭവിച്ചത് എന്ന് അറിയാതെ മനു നിന്നു. ആ മുത്ത ത്തിനു ഇന്നലത്തെ മംസത്തെക്കളും  മധുരം ഉണ്ടായിരുന്നു എന്ന് ആ നിമിഷത്തിൽ ഒന്നിൽ അവൻ തിരിച്ചു അറിയുക ആയിരുന്നു .... രണ്ടാമത്തെ ചൂളം വിളി ഒരിക്കലും ഉണ്ടാവരുതേ എന്ന് അവൻ പ്രാർഥിച്ചു. പക്ഷെ ....

ഒരു തേങ്ങലോടെ രണ്ടാമത്തെ ചൂളം വിളിയും മുഴങ്ങി.. സിഗ്നൽ മാറി, ട്രെയിൻ പതിയെ നീങ്ങി തുടങ്ങി.. അവൾ അവനെ തന്നെ നോക്കി വാതിൽക്കൽ വന്നു നിന്നു... ആ നോട്ടം ട്രെയിൻ അകലുന്നത് വരെ മാത്രം ആയുസുള്ള ഒന്ന് ആയിരുന്നു എന്ന് അവര്ക്ക് രണ്ടു പേര്ക്കും അറിയാമായിരുന്നു..

മനു തിരച്ചു platform ഇലൂടെ നടക്കുമ്പോൾ പദ്മരാജൻ ഇന്‍റെ 'ലോല' യിലെ ആ വക്യം കാതുകളിൽ മുഴങ്ങുന്നു ഉണ്ടായിരുന്നു..

"വീണ്ടും കാണുക എന്നോന്നുണ്ടാവില്ല...നീ മരിച്ചതായി ഞാനും, ഞാന്‍ മരിച്ചതായി നീയും കണക്കാക്കുക...ചുംബിച്ച ചുണ്ടുകള്‍ക്ക് വിടതരിക ....."

ശുഭം --